മുംബൈ: സംഗീത സംവിധായകൻ എ ആർ റഹ്‌മാന് ഓസ്‌കർ പുരസ്‌കാരത്തിന് അർഹനാക്കിയ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത് അദ്ദേഹമല്ലെന്ന് വെളിപ്പെടുത്തൽ. സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഗായകൻ സുഖ്‌വിന്ദർ സിംഗാണ് ജയ് ഹോ എന്ന ഗാനം തയ്യാറാക്കിയത് എന്നും അദ്ദേഹം പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
ജയ്‌ഹോ എന്ന ഗാനം യഥാർത്ഥത്തിൽ സുഖ്‌വിന്ദർ സിംഗിന്റെയാണ്. സ്ലം ഡോഗ് മില്യണയറിന് വേണ്ടിയല്ല, മറിച്ച് 2008 ൽ സുഭാഷ് ഘായ് സംവിധാനം ചെയ്ത യുവരാജ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ ഗാനം തയ്യാറാക്കിയത്. ഈ സമയം എ ആർ റഹ്‌മാൻ ലണ്ടനിൽ ആയിരുന്നു. എന്നാൽ ഈ ഗാനം യുവരാജ് എന്ന സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ചിത്രത്തിന് പാട്ട് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് 2009 ൽ എ ആർ റഹ്‌മാൻ ചിത്രത്തിന് വേണ്ടി പാട്ട് ഉപയോഗിച്ചത്.
ആദ്യം ഇത് അറിയില്ലായിരുന്നു. കോടികൾ ആയിരുന്നു റഹ്‌മാൻ ഈ പാട്ടിന് വേണ്ടി പ്രതിഫലമായി കൈപ്പറ്റിയത്. പിന്നീട് ഇക്കാര്യം അറിഞ്ഞ സുഭാഷ് ഘോയ് രോഷാകുലനായി. ഇക്കാര്യം റഹ്‌മാനോട് അദ്ദേഹം ചോദിച്ചിരുന്നു. മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന ഗാനം താൻ അംഗീകരിച്ചാൽ അത് തന്റേത് ആകുമെന്നും എ ആർ റഹ്‌മാൻ ഇതിന് മറുപടി നൽകിയെന്നും രാംഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.
Discussion about this post