Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

വയനാട്ടിൽ കെ.സുരേന്ദ്രന് അനുകൂലമായി ഹിന്ദു-ക്രിസ്ത്യൻ ധ്രുവീകരണം ; ആശങ്കയിൽ കോൺഗ്രസ് ക്യാമ്പ്

by Brave India Desk
Apr 20, 2024, 06:35 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

വയനാട് : 2019ൽ പ്രധാനമന്ത്രിയാകുമെന്ന പ്രചരണവുമായി വയനാട്ടിലെത്തിയ രാഹുൽ ​ഗാന്ധിയെ രണ്ടു കൈയ്യും നീട്ടിയായിരുന്നു വയനാടൻ ജനത സ്വീകരിച്ചത്. എന്നാൽ അഞ്ചുവർഷത്തിനിപ്പുറം മറ്റൊരു പൊതുതിരഞ്ഞെടുപ്പ് എത്തുമ്പോൾ സം​ഗതി ആകെ മാറിമറിഞ്ഞിരിക്കുകയാണ്. യുഡിഎഫിന്റെ പരാമ്പരാ​ഗത വോട്ട് ബാങ്കായ മുസ്ലിം വിഭാ​ഗം രാഹുൽ ​ഗാന്ധിക്കൊപ്പം ഉറച്ചുനിൽക്കുമ്പോൾ ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് അനുകൂലമായി ധ്രുവീകരിക്കുന്നുണ്ടെന്നാണ് അവസാന റിപ്പോർട്ട്.

വയനാട്ടിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് കെ.സുരേന്ദ്രൻ കൂടുതലായും പ്രവർത്തിക്കുന്നത്. മാനന്തവാടി ബിഷപ്പ് വയനാടിനെ അറിയുന്നവരാകണം വയനാട്ടിലെ ജനപ്രതിനിധിയാവേണ്ടതെന്ന് പറഞ്ഞത് എല്ലാകാലത്തും കോൺ​ഗ്രസിനൊപ്പം നിന്ന ക്രൈസ്തവവോട്ടുകൾ അകലുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വയനാട്ടിൽ പ്രചരണത്തിൽ ലീ​ഗിന്റെ മേൽക്കോയ്മയിൽ ക്രൈസ്തവ മതമേലധ്യക്ഷൻമാരും കോൺ​ഗ്രസിലെ വലിയൊരു വിഭാ​ഗം നേതാക്കളും അസംതൃപ്തരാണ്. രാഹുൽ​ഗാന്ധിക്ക് വേണ്ടി കഴിഞ്ഞ തവണ കൈമെയ്യ് മറന്ന് പ്രവർത്തിച്ച കോൺ​ഗ്രസുകാരെയൊന്നും ഇത്തവണ ​ഗ്രൗണ്ടിൽ കാണാനില്ല. എന്നാൽ ലീ​ഗുകാരാണ് യു‍ഡിഎഫിന്റെ പ്രചരണം നിയന്ത്രിക്കുന്നത്. തിരുവമ്പാടിയിലാണെങ്കിൽ നേരത്തെ തന്നെ ക്രിസ്ത്യൻ- മുസ്ലിം ഭിന്നത പ്രകടവുമാണ്.

Stories you may like

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

കെ.സുരേന്ദ്രന്റെ ​ഗണപതിവട്ടം പരാമർശത്തോടെ ബത്തേരിയിൽ ചെട്ടിസമുദായാം​ഗങ്ങളുടെ ഇടയിലും മറ്റ് ഹിന്ദു വിഭാ​ഗങ്ങൾക്കിടയിലും ധ്രുവീകരണമുണ്ടായിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ഹിന്ദുവോട്ടുകൾ നഷ്ടമാവുമെന്ന ഭയത്തിലാണ് സിപിഎം ​ഗണപതിവട്ടം ചർച്ച ഒഴിവാക്കിയതെന്നാണ് രഹസ്യവിവരം. തിരഞ്ഞെടുപ്പ് പടിവാതിക്കലായിട്ട് പോലും കൃത്യമായി നിലപാട് പറഞ്ഞ കെ.സുരേന്ദ്രന് ബത്തേരിയിലെ ലീ​ഗ് വിരുദ്ധ വോട്ടുകൾ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബത്തേരിയിൽ കോൺ​ഗ്രസിൽ നിന്നും രാജിവെച്ച കൗൺസിലർ ജോസ് ഉൾപ്പെടെയുള്ള അഞ്ചോളം നേതാക്കൾ സുരേന്ദ്രന്റെ ധീരതയെ വാഴ്ത്തിയാണ് ബിജെപിയിൽ അം​ഗത്വമെടുത്തത്. ഡിസിസി ജന.സെക്രട്ടറി പിഎം സുധാകരനും പ്രവർത്തകരും ബിജെപിയിൽ ചേർന്നുകഴിഞ്ഞു. പൂതാടി മേഖലയിൽ ശക്തമായ ജനസ്വാധീനമുള്ള നേതാവാണ് സുധാകരൻ. വയനാട് എംപി രാഹുൽ​ഗാന്ധിയെ ഡിസിസി ജന.സെക്രട്ടറിയായ തനിക്ക് പോലും കാണാൻ കിട്ടാത്തപ്പോൾ നാട്ടുകാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് കൊടുക്കാൻ രാഹുൽ തയ്യാറുണ്ടോയെന്നും സുധാകരൻ ചോദിച്ചു. സുധാകരൻ ഒരു പ്രതീകമാണ്. വയനാട്ടുകാരുടെ പ്രതീകമെന്നാണ് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. ഇനിയും വയനാട്ടിൽ നിന്നും കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

1990 മുതൽ 2000 വരെ വയനാട്ടിൽ പൊതുപ്രവർത്തനം നടത്തി പരിചയമുള്ള കെ.സുരേന്ദ്രൻ ആദിവാസി സംഘത്തിലും വനവാസി വികാസ് ആശ്രമത്തിലും പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദിവാസി മേഖലകളിൽ സുരേന്ദ്രന് അനുകൂലമായ തരം​ഗം പ്രകടവുമാണ്. ആർഎസ്എസ്സിന്റെ ശക്തമായ അടിത്തറ ഈ മേഖലകളിൽ ബിജെപിക്ക് ​ഗുണം ചെയ്യുമെന്നുറപ്പാണ്. വനംവന്യജീവി പ്രശ്നം പരിഹിക്കുമെന്ന് ഉറപ്പ് നൽകിയാൽ സുരേന്ദ്രന് വോട്ട് ചെയ്യാമെന്നാണ് വയനാട്ടിലെ മതമേലദ്ധ്യക്ഷൻമാരുടെ നിലപാട്. പ്രധാനമന്ത്രി പുറത്തിറക്കിയ ബിജെപിയുടെ ദേശീയ മാനിഫെസ്റ്റോയിൽ വയനാട്ടിലെ ഏറ്റവും വലിയ പ്രശ്നമായ മനുഷ്യ-വന്യമൃ​ഗ സംഘർഷം ഉൾപ്പെടുത്താൻ സാധിച്ചത് സുരേന്ദ്രന് നേട്ടമാവും.

അതേസമയം ​ഗാഡ്​ഗിൽ റിപ്പോർട്ട് നടപ്പിലാക്കും എന്ന കോൺ​ഗ്രസിന്റെ മാനിഫെസ്റ്റോ നടപ്പിലായാൽ വയനാട്ടിൽ നിന്നും മുഴുവൻ പേരും കുടിയിറങ്ങേണ്ടി വരുമെന്നാണ് പല ക്രൈസ്തവ പുരോഹിതൻമാരും പറയുന്നത്. കോൺ​ഗ്രസിനെതിരെ കർഷകരും രം​ഗത്ത് വന്നു കഴിഞ്ഞു. മെഡിക്കൽ കോളേജ്, യാത്രാദുരിതം, റെയിൽപാത തുടങ്ങി വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ബിജെപി പ്രതിനിധി ജയിക്കണമെന്ന വികാരം വയനാട്ടിൽ ശക്തമാകുകയാണ്. എന്നാൽ സ്മൃതി ഇറാനിയും ജെപി നദ്ദയും നടത്തിയ റോഡ്ഷോകൾ മുസ്ലിം ധ്രുവീകരണത്തിന് കാരണമാവുമെന്ന് പ്രതീക്ഷയിലാണ് രാഹുൽ ക്യാമ്പുള്ളത്. ഇനി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും കൂടി കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി വയനാട്ടിലേക്ക് വരുന്നതോടെ അത് ശക്തമാകുമെന്നും അവർ വിശ്വസിക്കുന്നു. കാലാകാലങ്ങളായി തങ്ങളെ പിന്തുണച്ചു വരുന്ന ഈഴവ-തിയ്യ വോട്ടുകളിൽ സുരേന്ദ്രൻ വിള്ളലുണ്ടാക്കുമെന്നും മുസ്ലിം വോട്ടുകൾ രാഹുൽ ​ഗാന്ധിക്ക് പോകുമെന്നുമുള്ള ഭയത്തിലാണ് ഇടതുപക്ഷം. എന്തായാലും വയനാട്ടിലെ രാഷ്ട്രീയ മത്സരം ഇപ്പോൾ രാഹുൽ​ഗാന്ധിയും കെ.സുരേന്ദ്രനും തമ്മിലായി മാറിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം.

Tags: 2024 Lok Sabha Electionrahul gandhik.surendranwayanad
Share7TweetSendShare

Latest stories from this section

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies