കൊൽക്കത്ത; പശ്ചിമബംഗാളിൽ ചൂട് ഉച്ഛസ്ഥായിൽ. സംസ്ഥാനത്തെ താപനിലസംബന്ധിച്ച തത്സമയവാർത്തകൾ നൽകുന്നതിനിടെ ദൂരദർശൻ അവതാരക ലോപാമുദ്ര സിൻഹ കുഴഞ്ഞുവീണു.ദൂരദർശന്റെ കൊൽക്കത്ത ബ്രാഞ്ചിലാണ് സംഭവം. തന്റെ അനുഭവം ലോപാമുദ്ര തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
തത്സമയ വാർത്താ അവതരണത്തിനിടെ രക്തസമ്മർദ്ദം കുറഞ്ഞാണ് തലകറങ്ങി വീണത്. സംപ്രേഷണം ാരംഭിക്കും മുൻപ് ശാരീരികാവസ്ഥ സുഖകരമല്ലെന്ന് തോന്നിയെങ്കിലും വെള്ളം കുടിച്ച് തൽക്കാലത്തേക്ക് ക്ഷീണം മാറ്റാമെന്ന് കരുതി. എന്നാൽ തിരക്കിനിടെ വെള്ളം കുടിക്കാൻ സാധിച്ചില്ല. തുടർന്ന് തലകറങ്ങി വീഴുകയായിരുന്നു.
പശ്ചിമ ബംഗാളിന്റെ തെക്കൻ ഭാഗത്തുള്ള പല പ്രദേശങ്ങളിലും നിലവിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില അനുഭവപ്പെടുന്നു, സാധാരണയിൽ നിന്ന് മൂന്നോ അഞ്ചോ പോയിന്റ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സൗത്ത്, നോർത്ത് 24 പർഗാനാസ്, പുർബ, പശ്ചിമ ബർധമാൻ, പുർബ, പശ്ചിമ മേദിനിപൂർ, പുരുലിയ, ജാർഗ്രാം, ബിർഭും, മുർഷിദാബാദ്, ബാങ്കുര ജില്ലകളിൽ ഉഷ്ണതരംഗം നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post