തൃശ്ശൂർ : റെയിൽവേ സ്റ്റേഷനു മുൻപിലായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് കത്തി നശിച്ചത്. പതിനഞ്ചോളം ബൈക്കുകളാണ് ഇത്തരത്തിൽ കൂട്ടത്തോടെ കത്തിയത്.
തിങ്കളാഴ്ച രാവിലെ 11:15ഓടെ ആയിരുന്നു അപകടമുണ്ടായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കൂട്ടത്തോടെ കത്തുകയായിരുന്നു. സമീപത്ത് വേറെയും ബൈക്കുകൾ ഉണ്ടായിരുന്നെങ്കിലും ആളുകൾ പെട്ടെന്ന് തന്നെ അവ മാറ്റിവെച്ചതിനാൽ വൻ അപകടം ഒഴിവായി.
ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാൽ തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
![data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/04/psx_20240422_190539-750x422.jpg)








Discussion about this post