തിരുവനന്തപുരം: ബിജെപിക്കെതിരായി കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നതിൽ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. മലയാളത്തിലെ വാർത്ത അവതാരകരോടാണ്. നിങ്ങൾക്ക് ബിജെപിയോട് വെറുപ്പാണെങ്കിൽ ഗ്രൗണ്ടിലിറങ്ങി രാഷ്ട്രീയമായി ബിജെപിക്കെതിരെ പ്രവർത്തിക്കുക . അപ്പോൾ സ്വാഭാവികമായും നിങ്ങളുടെ രാഷ്ട്രീയ വിമർശനത്തെ ഞങ്ങളതേ രീതിയിൽ നേരിട്ടുകൊള്ളാം . അല്ലാതെ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന്റെ മറപിടിച്ച് ദയവുചെയ്ത് ബിജെപി വിരുദ്ധത ഛർദ്ദിക്കരുത് . വായിൽ വിരലിട്ടാൽ കടിക്കാത്തവരല്ല ബിജെപിക്കാർ . തിരിച്ചു കിട്ടുമ്പോൾ ഇരവാദം പറഞ്ഞു വരാതിരുന്നാൽ മതിയെന്നായിരുന്നു പോസ്റ്റ്.
Discussion about this post