മുംബൈ : വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ഡയമണ്ടുകളാണ് യുവാവിൽ നിന്ന് പിടികൂടിയത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. ന്യൂഡിൽസ് പാക്കറ്റുകളിലാക്കിയാണ് ഡയമണ്ട് യുവാവ് കടത്താൻ ശ്രമിച്ചത്.
മുംബൈയിൽ നിന്ന് ബാങ്കോങ്കിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെ് സംശയം തോന്നി കസ്റ്റംസ് ് ഇയാളുടെ ലഗേജിലുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിക്കുകയായിരുന്നു . അപ്പോഴാണ് ബാഗിൽ നിന്ന് ന്യൂഡിൽസ് പാക്കറ്റ് കണ്ടെടുത്തത്. ഇത് തുറന്ന് പരിശോധിച്ചപ്പോളാണ് അതിനുള്ളിൽ ഡയമണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പുറമെ ഏതാനും യാത്രക്കാർ ബാഗിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചിരുന്ന സ്വർണവും പിടികൂടി. വിപണിയിൽ 4.44 കോടി വിലമതിക്കുന്ന 6.8 കിലോഗ്രാം സ്വർണമാണ് ഇങ്ങനെ പിടിച്ചെടുത്തത്.












Discussion about this post