ശ്രീനഗർ : ജമ്മു കശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റു. ബന്ദിപ്പോരായിലാണ് സംഭവം. ചിന്തിബന്ദി ഗ്രാമത്തിൽ സൈന്യം വീടുതോറുമുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അതിനിടെയാണ് ജവാന് പരിക്കേറ്റത്.
സൈനികനെ പ്രദേശത്തെ സൈനിക ആശുപത്രിയിലേക്കും തുടർന്നു വിഗദ്ധ ചികിത്സയ്ക്കായി സൈനിക കമാൻഡ് ആശുപത്രിയിലേക്കും മാറ്റി . കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. അതേസമയം, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രവർത്തനങ്ങൾക്ക് സഹായകമായി ഹെലികോപ്റ്ററുകളും മറ്റും പ്രദേശത്ത് എത്തിയിട്ടുണ്ട്.
Discussion about this post