ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ചട്ടലംഘനം അല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ ആരോപണങ്ങൾക്ക് അവസാനം ആയി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ചട്ടലംഘനം അല്ലെന്ന് വിലയിരുത്തിയത്.
യുപിയിലെ പിലിഭിത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ ആയിരുന്നു അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശങ്ങൾ നടത്തിയത്. രാമക്ഷേത്രത്തിന്റെ നിർമ്മാണം, ഗുരുഗ്രന്ഥം ഇന്ത്യയിലേക്ക് എത്തിച്ചത്, കർത്താർപൂർ ഇടനാഴിയുടെ വികസനം തുടങ്ങിയവയിൽ സർക്കാർ നടത്തിയ ഇടപെടലിനെക്കുറിച്ച് ആയിരുന്നു അദ്ദേഹം പരിപാടിയിൽ സംസാരിച്ചത്.
എന്നാൽ ഇത് മതവുമായി ബന്ധപ്പെട്ടതാണെന്നും , മതത്തിന്റെ പേരിൽ പ്രധാനമന്ത്രി വോട്ട് ചോദിച്ചെന്നും ആരോപണം ഉയർന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി അഭിഭാഷകൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. പരാമർശങ്ങൾ പ്രധാനമന്ത്രിയ്‌ക്കെതിരെ നടപടി വേണമെന്ന് ആയിരുന്നു പരാതിക്കാരന്റെ ആവശ്യം.
Discussion about this post