തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ബസ് വഴിയിൽ തടഞ്ഞ് ഡ്രൈവറുമായി തർക്കിച്ച സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴി എടുക്കുന്നത്. അതേസമയം സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസ് എടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
രാവിലെയോടെ ഉച്ചയോടെ പോലീസ് സംഘം മേയറെ കാണുമെന്നാണ് സൂചന. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. നേരത്തെ മേയർ നൽകിയ പരാതിയിൽ പോലീസ് യദുവിനെ കസ്റ്റഡിയിൽ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
യദു മോശമായി പെരുമാറിയെന്നാണ് മേയറുടെ പരാതി. ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ ഉണ്ടായത് എന്നും മേയർ പറയുന്നു. ഡ്രൈവറോട് മോശമായി പെരുമാറിയിട്ടില്ല. ഡ്രൈവറാണ് മോശമായി തന്നോടും കൂടെയുണ്ടായിരുന്നവരോടും പെരുമാറിയത് എന്നും ആര്യ പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ മേയറും സംഘവുമാണ് ആദ്യം പ്രശ്‌നത്തിന് വന്നത് എന്നാണ് യദു പറയുന്നത്. റോഡ് അച്ഛന്റെ വകയാണോ എന്ന് ചോദിച്ച് കയർത്തു. പിന്നെയും അസഭ്യം പറഞ്ഞു. മേയറാണ് ഇതെന്ന് അറിയില്ലായിരുന്നുവെന്നും യദു വ്യക്തമാക്കി.
Discussion about this post