മനാമ: മനാമ ക്ഷേത്ര സന്ദര്‍ശനത്തിന താത്പര്യം പ്രകടിപ്പിച്ച സുഷമസ്വരാജിനൊപ്പമാണ് ബഹ്റിന് വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.ഭാരതീയര്‍ ഏറെ താമസിക്കുന്ന ബഹ്റിന് തലസ്ഥാനമായ മനാമയിലാണ് ഹിന്ദു ക്ഷേത്രം.രണ്ടുനേതാക്കളും 20 മിനിട്ടിലേറെ ക്ഷേത്രത്തില്‍ തങ്ങി. ഇതൊരു അപൂര്‍വ സന്ദര്ഭമായെന്നും ഞങ്ങള്‍ ബഹുമാനിതരായെന്നു ഇരു രാജ്യങ്ങളുംതമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകാന്‍ ഇതു സഹായകമാകുമെന്നും ക്ഷേത്രം സെക്രട്ടറി മഹേഷ് ഭാട്ടിയ പറഞ്ഞു.
സുഷമാ സ്വരാജിന്റെയും ഭാരത സംഘത്തിന്റെയും സന്ദര്‍ശനം ആഘോഷിക്കാന്‍ ഭാരതത്തിന്റെ ചെറുപതിപ്പായ പ്രദേശം നേരത്തേ ഒരുങ്ങിയിരുന്നു. പഞ്ചാബി പാട്ടുകളും മേളങ്ങളുമായി അവര്‍ ഒരുങ്ങിയിരിക്കവേയാണ് അപ്രതീക്ഷിതമായി ഖാലിന് ബിനും സംഘവും എത്തിയത്.
Discussion about this post