പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു എങ്കിൽ ഇന്ന് കൗമരാക്കാരിലും കണ്ടുവരുന്ന ജീവിത ശൈലി രോഗമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. ജീവിത രീതിയും ഭക്ഷണ രീതിയുമെല്ലാമാണ് വളരെ ചെറുപ്പത്തിൽ തന്നെ നമ്മെ രക്തസമ്മർദ്ദത്തിന് അടിമകളാക്കുന്നത്. തുടർന്ന് ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. എന്നാൽ ഇത്തരത്തിൽ ക്യാപ്‌സ്യൂളുകൾ കഴിക്കാതെ തന്നെ നമുക്ക് ബിപി നിയന്ത്രിക്കാം.
അമിത വണ്ണം ഉള്ളവരിൽ രക്തസമ്മർദ്ദം ഉയരാൻ ഉള്ള സാദ്ധ്യത കൂടുതൽ ആണ്. അങ്ങിനെയെങ്കിൽ ക്യാപ്‌സൂളുകൾ കഴിക്കേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ അമിത ഭാരം കുറയ്ക്കുകയാണ് ബിപി കുറയ്ക്കാനുള്ള മാർഗ്ഗം.
ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതും ബിപി കുറയ്ക്കാൻ നല്ലതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുക. ഇലക്കറികൾ ധാരാളമായി കഴിക്കുന്നത് ബിപി കുറയ്ക്കാൻ സഹായിക്കും. ഇലകളിലെ ഉയർന്ന പൊട്ടാസ്യം ആണ് ഇതിന് സഹായിക്കുന്നത്. സിട്രസ് പഴങ്ങൾ കഴിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി, മാതളനാരങ്ങ, ഓട്‌സ്, ബീട്ട്‌റൂട്ട് എന്നിവ കഴിക്കുന്നതും നല്ലതാണ്. സാൽമൺ ഫിഷ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
വ്യായാമം ആണ് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള അടുത്ത വഴി. ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യാം. സൈക്ലിംഗ്, ജോഗിംഗ്, നീന്തൽ, എന്നിവ രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങളാണ്. ബിപിയുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം. ഈ രണ്ട് ശീലങ്ങളും നമ്മെ മാനസിക സംഘർഷത്തിലേക്ക് നയിക്കും.
Discussion about this post