കണ്ണൂര്‍: ഇന്ത്യന്‍ കരസേനയ്ക്ക് മലയാളി ജവാന്മാരുടെ റിപ്പബ്ലിക് ദിന സമ്മാനമായി ദേശഭക്തിഗാനം. ഇനി മുതല്‍ ഇന്ത്യന്‍ കരസേനയുടെ ദേശഭക്തി ഗാനമായി അറിയപ്പെടുന്നത് മലയാളി ജവാന്മാരൊരുക്കിയ ഗാനമാണ്.
രണ്ട് മലയാളി ജവാന്മാര് ചേര്‍ന്ന് ഒരുക്കിയ ജാന്‍ സെ പ്യാരാ ഭാരത്’ എന്ന ദേശഭക്തിഗാനമാണ് ഇനിമുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ദേശഭക്തിഗാനമായി അറിയപ്പെടാന്‍ പോകുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.
അലഹബാദിലെ സേനാ ഡിവിഷന് ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ തട്ട സ്വദേശി നായബ് സുബേദാര്‍ മനോജ്കുമാര്‍ ഐശ്വര്യ രചിച്ച ഗാനം ഈണം നല്കി ആലപിച്ചത് കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയും മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പ്(എം.ഇ.ജി.) 9 എന്‍ജിനീയര്‍ റെജിമെന്റ് സുബേദാറുമായ എം.ആര്.പ്രിയേഷാണ്.
ഈ ഗാനത്തിന്റെ മലയാളം പതിപ്പായ ‘മാതൃഭൂമി ഭാരതം’ ഇവര്‍തന്നെ ഒരുക്കിയിട്ടുണ്ട്. കാലമിത്രയായിട്ടും സായുധസേനയ്ക്ക് നല്ലൊരു ദേശഭക്തിഗാനം ഇല്ലെന്നതാണ് ഇങ്ങനൊരു ഗാനമൊരുക്കാന്‍ മലയാളിജവാന്മാര്ക്ക് പ്രേരണയായത്.
1994ല്‍ എം.ഇ.ജി.യില്‍ പ്രവേശിച്ച പ്രിയേഷ് പേരാവൂര്‍ മുരിങ്ങോടിയിലെ എം.ആര്.രവീന്ദ്രന്റെയും ഓമനയുടെയും മകനാണ്. സേനയില്‍ ഇതിനു മുന്‍പും നിരവധി ഔദ്യോഗിക ഗാനം പ്രിയേഷ് ആലപിച്ചിട്ടുണ്ട്. പൊന്‍വണ്ട് എന്ന തമിഴ് സിനിമയിലും പ്രിയേഷ് തമിഴ്, കന്നഡ ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ഗാനം രചിച്ച മനോജ്കുമാര്‍ 1991ലാണ് ആര്‍മി സര്‍വീസ് കോറില്‍ സേവനമാരംഭിച്ചത്.
https://youtu.be/fkIO8e9uBFM
Discussion about this post