ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന് ജൂൺ എട്ടിന് തിരി തെളിയും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ സ്വീകരിച്ചു. ബിജെപി നേതൃത്വത്തിലുളള സഖ്യത്തിന്റെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളും അദ്ദേഹം നേർന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീലങ്ക പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് റനിൽ വിക്രമസിംഗെ് പറഞ്ഞു.
ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോകരാജ്യങ്ങളെ ക്ഷണിച്ചതായാണ് റിപ്പോർട്ട്. ബംഗ്ലാദേശ്, , ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പതിനേഴാം ലോക്സഭ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. നിലവിലെ പതിനേഴാം ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും.
Discussion about this post