Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഒന്നുറപ്പിച്ചോളൂ, ഒരു നിഗൂഢത പുറത്തുവരാനുണ്ട്; ‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്കെന്ന് സാന്ദ്രാ തോമസ്

by Brave India Desk
Jun 6, 2024, 02:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഷെയ്ൻ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റിൽ ഹാർട്സിന് ജിസിസി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന് നിർമ്മാതാവ് സാന്ദ്രാ തോമസ്. ചിത്രത്തിന്റെ നിർമ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്റെ ഗൾഫിലെ റിലീസ് തടഞ്ഞ വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ആത്മാവും ഹൃദയവും സമർപ്പിച്ച് ഞങ്ങൾ ചെയ്ത ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. എന്നാൽ വളരെ ദുഖത്തോടെ ഞാൻ അറിയിക്കട്ടെ ലിറ്റിൽ ഹാർട്ട്സ് ജിസിസി രാജ്യങ്ങളിൽ പ്രദർശനം ഉണ്ടായിരിക്കില്ല. ഗവൺമെന്റ് പ്രദർശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിന് എത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്.

Stories you may like

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്റെ കാരണങ്ങൾ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ തീയറ്ററിൽ എത്തുന്ന ചിത്രം കാണാണമെന്നും സാന്ദ്ര പോസ്റ്റിൽ പറയുന്നു. ചിത്രം ജൂൺ 7ന് തിയറ്ററുകളിൽ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്.

കൈലാസ് മേനോൻ ആണ് ഈ സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’.

മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും’ ലിറ്റിൽ ഹാർട്സ്’ ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്.

സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ. ബിജു മേനോൻ റോഷൻ മാത്യു ചിത്രം ഒരു തെക്കൻ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു.

Tags: cinemashane nigamlittle heartsmahima nambiar
Share1
Tweet
Send
Share

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

Latest News

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies