ഫലിക്കാത്ത സ്വപ്‌നങ്ങളുടെയും നടക്കാത്ത വാഗ്ദാനങ്ങളുടെയും അഞ്ച് വർഷങ്ങൾ കൂടി കോൺഗ്രസിന്റെ മുന്നിലൂടെ കടന്നു പോയിരിക്കുന്നു… ഒരിക്കലും സാധ്യമാകാത്ത കുറേ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകി ശീലിച്ചുപോന്നവരാണ് കോൺഗ്രസ്. വർഷങ്ങളായി കേന്ദ്രം ഭരിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം പൊതുവെ കടല പൊതിയാക്കാനെ ഉപകരിക്കാറുള്ളൂ..
https://youtu.be/7CAnOHIsC8E?si=dct8BiuuS2SsZ8UV
എല്ലാ തവണത്തെയും പോലെ, ജയിച്ചില്ലെന്നും പറഞ്ഞ് തടിയൂരാൻ ഇത്തവണ കോൺഗ്രസിനായില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ മോഹന വാഗ്ദാനങ്ങൾ ഇപ്പോൾ കാലിൽ ചുറ്റിയ പാമ്പായി മാറിയിരിക്കുന്നു… മറ്റെവിടെയുമല്ല, ഉത്തർപ്രദേശിലാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്..
ദരിദ്രരായ ഓരോ വീട്ടിലെയും കുടുംബ നാഥകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയെന്നായിരുന്നു കോൺഗ്രസിന്റെ പ്രകന പത്രികയിലെ വാഗ്ദാനം. ഇതിനായി വീടുകൾ തോറും കയറി കോൺഗ്രസ് പ്രവർത്തകർ ഗ്യാരണ്ടി കാർഡും വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു പറ്റം മുസ്ലീം സ്ത്രീകൾ ലഖ്നൗവിലെ കോൺഗ്രസ് ഓഫീസിലെത്തിയിരിക്കുകയാണ്. ഗ്യാരണ്ടി കാർഡ് വേണമെന്നാണ് ഇവരുടെ ആവശ്യം. ഗ്യാരണ്ടി കാർഡ് നേരത്തെ ലഭിച്ചവരാകട്ടെ വാഗ്ദാനം ചെയ്ത പണവും ആവശ്യപ്പെട്ടു.
കാര്യം ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ കൂടെ നിന്ന് കോൺഗ്രസ് കുറച്ച് സീറ്റുകൾ ജയിച്ചിട്ടുണ്ട്. എന്നാൽ, സഖ്യകക്ഷികളെല്ലാം കൂടി ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും ഭരണത്തിന് അടുത്ത് എത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഗ്രാൻഡ് ഓൾഡ് പാർട്ടി.
പക്ഷെ, ഇതൊന്നും സാധാരണ ജനങ്ങൾക്ക് അറിയേണ്ടല്ലോ…കോൺഗ്രസ് നൽകിയ വാക്ക് പാലിക്കണം എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ലഖ്നൗവിലെ മുസ്ലിം സ്ത്രീകൾ.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരുന്നു ഹർ ഘർ ഗ്യാരണ്ടി എന്ന പരിപാടിക്ക് പിന്നിലെ തല. വിദ്യാസമുള്ള എല്ലാ യുവാക്കൾക്കും ഒരു ലക്ഷം രൂപ, ദരിദ്രരായ എല്ലാ വീടുകളിലെയും കുടുംബനാഥയ്ക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങൾ. ഇതിനായി ഓരോ വീട്ടിലും ഗ്യാരണ്ടി കാർഡുകളെത്തിക്കാനും കോൺഗ്രസ് പ്രവർത്തകരെ ഖാർഗെ ചുമതലപ്പെടുത്തി. ക്യൂ ആർ കോഡ് ഉൾപ്പെടെ ചേർത്തിട്ടുള്ളതായിരുന്നു കോൺഗ്രസിന്റെ ഗ്യാരണ്ടി കാർഡ്.
എന്നാൽ, ഇപ്പോഴാകട്ടെ, തങ്ങൾ ജയിച്ചില്ലടേയ് എന്ന് എത്ര പറഞ്ഞുകൊടുത്തിട്ടും ജനങ്ങൾ അതൊന്നും കേൾക്കാൻ തയ്യാറല്ല. കോൺഗ്രസ് ഓഫീസിന്റെ മുന്നിലെത്തിയ വോട്ടർമാരെ തങ്ങൾക്ക് അധികാരം കിട്ടിയില്ലെന്ന് പറഞ്ഞ് മനസിലാക്കാൻ പറ്റാതെ തലവേദന പിടിച്ചിരിക്കുകയാണ് പാർട്ടി നേതാക്കൾ.
Discussion about this post