തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ കടുത്ത വിമർശനവുമായി സിപിഐ. പെൻഷൻ മുടങ്ങിയതും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് സിപിഐ നേതാവ് സി ദിവാകരൻ പറഞ്ഞു. ആരെയെങ്കിലും പഴിചാരി നേതാക്കൾക്ക് രക്ഷപ്പെടാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം സിപിഎമ്മും സിപിഐയും സംഘടനപരമായി കൃത്യമായ പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി.
സർക്കാരിൽ നിന്ന് കിട്ടേണ്ടത് കിട്ടുന്നില്ല. ജനങ്ങൾ അസംതൃപ്തരാണ്. മാവേലി സ്റ്റോറിലെ പാളിച്ചയും ക്ഷേമപെൻഷൻ മുടങ്ങിയതും ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നത് വലിയ അഴിമതിയാണെന്നും ഇതും പ്രശ്നമായെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം അലയടിച്ചു എന്നാണ് മുന്നണിയിൽ പൊതുവെയുള്ള അഭിപ്രായം.ഇതിനിടയിലാണ് ഇപ്പോൾ സർക്കാരിനെ പരസ്യമായി വിമർശിച്ച് പ്രധാന ഘടകകക്ഷിയിലെ നേതാക്കൾ തന്നെ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post