വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പാറ്റ ശല്യം. പാറ്റകൾ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. പല നാടുകളിലും പല പേരുകളിൽ അറിയപ്പെടുന്ന ഈ വില്ലൻ നമ്മെ പൊറുതി മുട്ടിക്കറുണ്ട്. പ്രത്യേകിച്ച് വീടുകളിൽ എന്തെങ്കിലും സാധനങ്ങൾ കൂട്ടി വച്ചിട്ടുണ്ടെങ്കിൽ.
സാധാരണ പാറ്റ ശല്യം ഇല്ലാതാക്കാനായി ഹിറ്റ് പോലെയുള്ളവയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, അടുക്കളയിലെ സ്ലാബിലും പാത്രങ്ങളുടെ ഇടയിലുമെല്ലാം ഓടിനടക്കുന്ന ഇവന്മാരെ തുരത്താൻ ഹിറ്റൊന്നും ഉപയോഗിക്കാൻ പറ്റില്ലെന്നതാണ് ഏറ്റവും വലിയ പണി.
എന്നാൽ, പാറ്റ ശല്യം കൊണ്ട് പൊറുതി മുട്ടിയവർ ഇനി പേടിക്കണ്ട. പാറ്റകളെ കണ്ടം വഴി ഓടിക്കാൻ നല്ല ഉഗ്രൻ മാർഗമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വീടുകളിലെ വൃത്തി. എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിച്ചാൽ, മറ്റ് മരുന്നുകളൊന്നും ഇല്ലാതെ തന്നെ പാറ്റയെ ഇല്ലാതാക്കും. അടുക്കും ചിട്ടയുമുള്ള വീടുകളിൽ പാറ്റ ശല്യം കുറവായിരിക്കും.
അടുക്കളയുടെ സിങ്കിൽ പാത്രങ്ങൾ കൂട്ടിയിടാതിരിക്കുക എന്നതാണ് പാറ്റ ശല്യം കുറയ്ക്കാനുള്ള മറ്റൊരു മാർഗം. ഭക്ഷണം കഴിച്ച പാത്രങ്ങൾ സിങ്കിൽ കൂട്ടിയിടുന്നത് പാറ്റ ശല്യം അധികരിക്കാൻ കാരണമാകും. സിങ്കിൽ കൂട്ടിയിടുന്ന പാത്രങ്ങളിൽ നിന്നും ഭഷണസാധനങ്ങൾ കഴിക്കാനായാണ് ഈ പാറ്റകൾ എത്തുക.
വീടിനുള്ളിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ വെള്ളം കെട്ടി നിൽക്കുന്നതും പാറ്റകൾ കൂടാൻ മറ്റൊരു കാരണമാണ്. വീട്ടിൽ പാറ്റ ഗുളിക വയ്ക്കുന്നതും പാറ്റയെ തുരത്താൻ സഹായിക്കും. അലമാരയിലും വാഷ്‌ബേസിനിലുമെല്ലാം ഒരു പാറ്റഗുളിക ഇട്ടു വയ്ക്കുന്നത് പാറ്റശല്യം കുറയ്ക്കാൻ സഹായിക്കും.
പാറ്റയെ തുരത്താനുള്ള മറ്റൊരു പോംവഴിയാണ് ചെറുനാരങ്ങ. നാരങ്ങ നീരിൽ അടങ്ങിയിട്ടുള്ള അസിഡിക്ക് മണവും ഗന്ധവും പാറ്റകളെ ഓടിക്കും. നാരങ്ങാ നീര് അൽപ്പം ചേർത്ത് മുറികളുടെയും അടുക്കളയുടെയും ഓരോ കോർണറുകളിൽ സ്‌പ്രേ ചെയ്യുക. അതുപോലെ പാറ്റയെ തുരത്താൻ മറ്റൊരു മാർഗമാണ് ബേക്കിംഗ് സോഡ. ലോഷൻ, ഡെറ്റോൾ എന്നിവ ഉപയോഗിച്ച് തറ നന്നായി തുടയ്ക്കുക. ഇതും പാറ്റ ശല്യം ഒരു പരിധി വരെ ഇല്ലാതാക്കും.
Discussion about this post