നല്ല തണുപ്പും പുതപ്പും നല്ല പഞ്ഞിപോലുള്ള പതുപതുത്ത തലയിണയും ഹായ് മഴക്കാലത്തെ ഉറക്കത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നല്ല രസം തോന്നുണ്ടല്ലേ… വർഷങ്ങൾക്ക് മുൻപേ തലയിണയും പുതപ്പുമെല്ലാം നമ്മുടെ ജീവിതരീതിയുടെ ഭാഗം തന്നെയാണ്. ചരിത്രം പരിശോധിച്ചാൽ തന്നെ പണ്ട് സമ്പന്നരും രാജാക്കൻമാരും ഉപയോഗിച്ചിരുന്ന സാധനമായിരുന്നു തലയിണ. ഇന്ന് എല്ലാവരും ഉപയോഗിച്ച് തുടങ്ങി.
എന്നാൽ ഈ തലയിണ പലപ്പോഴും നമുക്ക് പാരയാവാറുണ്ട്.. എന്നറിയാമോ> തലയിണ എപ്പോഴും നടുവേദനയ്ക്ക് കാരണമാകുന്നില്ലെങ്കിൽ പോലും ഉറങ്ങുമ്പോൾ ശരീരം അതിന്റെ സ്വാഭാവിക രീതിയിൽ വിശ്രമിക്കാൻ തലയിണയില്ലാത്തത് സഹായിക്കുന്നു.
തലയിണകൾ ഉപയോഗിക്കുന്നത് മൂലം പലരും കിടക്കുന്നത് ശരിയായ രീതിയിലല്ല. വളരെയധികം നേരം കഴുത്തുവളഞ്ഞിരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു. കൂടുതൽ കട്ടിയുള്ളതോ കൂടുതൽ മൃദുവായതോ ആയ തലയിണകൾ കഴുത്തു വേദനയുളവാക്കും
രാവിലെ ഉണരുമ്പോൾ തന്നെ തലവേദന ഉണ്ടെങ്കിൽ കാരണം തലയിണ തന്നെയാകാം. ഉയർന്ന തലയിണകൾ വെക്കുന്നതുകാരണം കഴുത്തും തലയും മുന്നോട്ട് തള്ളപ്പെടുന്നു. ഇതുകഴുത്തിലെ പേശികൾക്ക് സമ്മർദ്ദം ഉണ്ടാക്കുന്നു.
തലയിണ കവറും മുഖസൗന്ദര്യം തമ്മിൽ എന്ത് ബന്ധം എന്ന് ചിന്തിക്കുന്നുണ്ടോ? രാത്രിയിൽ ഉറങ്ങുമ്പോൾ നമ്മളുടെ മുഖം അധികസമയവും തലയിണയിൽ അമർന്നിരിക്കുന്നു..തലയിണ കവറുകളിൽ അഴുക്ക് ഇരുന്നാൽ അത് മുഖത്തെ ബാധിയ്ക്കും. മുടിയിലെ എണ്ണയുടെ അംശം, മറ്റ് അഴുക്കുകൾ എന്നിവയെല്ലാം തലയിണ കവറിൽ ഉണ്ടാകും, അതിനാൽ എല്ലാ ആഴ്ചയും തലയിണ കവറുകൾ വൃത്തിയാക്കാൻ ശ്രമിയ്ക്കണം.
Discussion about this post