ന്യൂഡൽഹി: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് അതീവ സുരക്ഷാ പാർലമെന്റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സോയബ് എന്നീ മൂന്ന് പ്രതികളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
പാർലമെന്റ് ഹൗസിന്റെ ഫ്‌ലാപ്പ് ഗേറ്റ് പ്രവേശനത്തിൽ സുരക്ഷാ പരിശോധനയ്ക്കായി ക്യൂവിൽ നിൽക്കുമ്പോൾ മൂവരെയും സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു.
പ്രതികൾ തങ്ങളുടെ ആധാർ കാർഡുകൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രേഖകൾ സംശയാസ്പദമാണെന്ന് കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി കാർഡുകൾ അയച്ചപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തി.
ഡീ വീ പ്രോജക്ട്സ് ലിമിറ്റഡിന്റെ കരാർ തൊഴിലാളികളാണ് അറസ്റ്റിലായതെന്നും, പാർലമെന്റ് സമുച്ചയത്തിനുള്ളിൽ എംപിയുടെ വിശ്രമമുറിയുടെ നവീകരണജോലികളിൽ ഇവർ ഏർപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post