തൃശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. രണ്ട് കോച്ചുകളുടെ ചില്ലുകൾ പൊട്ടി. സംഭവത്തെ തുടർന്ന് ഒരാളെ ആർപിഎഫ് പിടികൂടി. തൃശൂരിലാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്ന് രാവിലെ 9.25നാണ് സംഭവം. മാനസീക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു.
Discussion about this post