ന്യൂഡൽഹി :പത്ത് വർഷകാലത്തെ എൻഡിഎയുടെ മികച്ച ഭരണം എങ്ങനെയെന്ന് രാജ്യം കണ്ടതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യവും എൻഡിഎ ആയിരുന്നു ഇപ്പോഴും എൻഡിഎ , നാളെയും എൻഡിഎ തന്നെ ആയിരിക്കും ഇവിടെ ഭരിക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്ര നാൾ കണ്ട ഭരണം വെറും ട്രെയിലർ മാത്രമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എൻഡിഎയുടെ ലക്ഷ്യം. വികസിത ഭാരതം എന്ന സ്വപ്‌നം അതിവേഗം യാഥാർത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിക്കാൻ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കും. എൻ ഡി എ എന്നാൽ മുപ്പത് വർഷമായി തുടരുന്ന ജൈവികമായ ബന്ധമാണെന്നും ദേശീയ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പ് വളരെ ശക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി .
പുതിയ ഇന്ത്യ വികസിത ഇന്ത്യ പ്രത്യാശയോടെ ഇന്ത്യ എന്നതാണ് എൻഡിഎയ്ക്ക് നൽകിയ പുതിയ പൂർണരൂപം എന്ന് നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റിൽ പോലും തൊടാൻ കഴിഞ്ഞില്ല . 2014, 2019, 2024 തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപിക്ക് കിട്ടിയത്ര സീറ്റുകൾ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല എന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
Discussion about this post