ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് നിരവധി ആളുകളാണ് ദിവസവും ആശുപത്രികളിൽ ആവുന്നത്. ഈയിടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷിതമായ ഭക്ഷണം നമ്മുടെ എല്ലാം അവകാശമാണ്. എന്നാൽ ഇപ്പോൾ ആളുക്കളുടെ ഭക്ഷണ ലിസ്റ്റിൽ പായ്ക്കറ്റ് ഭക്ഷണങ്ങൾ വലിയ തോതിൽ ഉയർന്നിരിക്കുകയാണ്. ഇവ വാങ്ങുമ്പോൾ നമ്മളിൽ പലവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാറില്ല. എന്നാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം.
കാലാവധി കഴിഞ്ഞോ
പായ്ക്കറ്റ് ചെയ്ത ഭക്ഷണം വാങ്ങുന്നതിന് മുൻപ് ഭക്ഷണത്തിന്റെ കാലാവാധി കഴിഞ്ഞോ എന്നുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങം കഴിച്ചാൽ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും .
എഫ്എസ്എസ്എഐ ലോഗോ
പായ്ക്കറ്റ് ഭക്ഷണത്തിൽ റെഗുലേറ്ററി ബോഡിയുടെ അംഗീകാരമുണ്ടെന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ലോഗോ ് ഉണ്ടെന്ന് പരിശോധിക്കണം .
പോഷകാഹാര വിവരങ്ങൾ
കലോറി, കൊഴുപ്പ്, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, കൊളസ്‌ട്രോൾ, സോഡിയം, കാർബോഹൈഡ്രേറ്റ്, ഫൈബർ, പഞ്ചസാര, പ്രോട്ടീൻ എന്നി വിവരങ്ങൾ പരിശോധിക്കുക.
ചേരുവകളുടെ ലിസ്റ്റ്
പായ്ക്കറ്റിന്റെ പുറകിൽ എന്തൊക്കെ ചെരുവകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കണം.
പഞ്ചസാരയുടെ അളവ്
പായ്ക്കറ്റ് ഭക്ഷണത്തിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാൻ പഞ്ചസാരയുടെ വിവരങ്ങളും പരിശോധിക്കുക. ഉയർന്ന പഞ്ചസാരയുടെ അംശം വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും.
കുറഞ്ഞ സോഡിയം ലേബൽ
നിങ്ങൾ വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണത്തിൽ എത്ര സോഡിയം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഹൈപ്പർടെൻഷനും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉള്ളവർക്ക് ഇത് പ്രധാനമാണ്
Discussion about this post