മോളിവുഡില്‍ മികച്ച ആരാധക പിന്തുണയുള്ള സംവിധായകരിലൊരാളാണ് അമല്‍നീരദ്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം ആണ് അമല്‍നീരദിന്റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഇപ്പോഴിതാ ആരാധകരെ ആകാംക്ഷാഭരിതരാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നിരിക്കുകയാണ്. . ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പാണ് റിലീസ് ചെയ്തത്. തോക്കുമായി സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ എത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് അമല്‍നീരദും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാകും ഈ സിനിമയെന്നാണ് പുറത്തുവരുന്ന സൂചന. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി അമല്‍ നീരദ് ഒരു സിനിമയുടെ ചിത്രീകരണം ആരഭിച്ചതായി 2023 സെപ്റ്റംബറില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമും ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും ആണെന്നാണ് അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ലൊക്കേഷന്‍ ചിത്രത്തില്‍ അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആറും ഉണ്ടായിരുന്നു. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി, ആന്തോളജി ചിത്രം 5 സുന്ദരികളിലെ ചെറുചിത്രം കുള്ളന്റെ ഭാര്യ എന്നിവയുടെ തിരക്കഥയും ബിഗ് ബി, അന്‍വര്‍ എന്നീ ചിത്രങ്ങളുടെ സംഭാഷണവും രചിച്ചത് ഉണ്ണി ആര്‍ ആയിരുന്നു.
Discussion about this post