ന്യൂഡൽഹി : പ്രധാനമന്ത്രിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ലോക ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ . അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തന്റെ പാർട്ടിക്ക് കഴിയുന്നതിൽ പാർട്ടി നോതാക്കൾ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിയോടൊപ്പം യുവാക്കൾക്കായി പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എൻഡിഎയുമായുള്ള പങ്കാളിത്തത്തിൽ കൂടുതൽ സന്തോഷമാണ് ഉള്ളത് എന്ന് – ചിരാഗ് പാസ്വാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്റെ പാർട്ടിക്ക് പ്രവർത്തിക്കാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരിക്കുകയാണ്. ബിഹാർ സംസ്ഥാനത്ത് വിജയിക്കാൻ നിതീഷ് കുമാറാണ് കാരണമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം നടത്തിയ കഠിനാധ്വാനമാണ് ഇതിന് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി കസേരയിൽ മോദിജിയെ കാണുന്നതിൽപരം സന്തോഷം മറ്റൊന്നില്ല. അഭിമാനത്തോടെ പൂർണ്ണപിന്തുണ അദ്ദേഹത്തിന് കൊടുക്കും എന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിലെത്തുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു.
Discussion about this post