ന്യൂഡൽഹി : ഇന്ത്യയിലെ മിടുക്കരായ യുവത്വവും സ്ഥിരതയുള്ള ജനാധിപത്യ ഭരണവും എല്ലാവർക്കും സുരക്ഷിത വ്യവസായ അന്തരീക്ഷം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാ മോദി സർക്കാരിന്റെ വൻ വിജയത്തിന് പ്രധാനമന്ത്രിയെ പ്രശംസിച്ച വ്യവസായി ഇലോൺ മസ്‌ക് പങ്കുവച്ച ആശംസയ്ക്ക് മറുപടിയാണ് മോദിയുടെ മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ആശംസകളെ അഭിനന്ദിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
തന്റെ കമ്പനികൾ ഉടൻ തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ശ്രമിക്കുന്നതായി മസ്‌ക് അറിയിച്ചു. ഈ വർഷം അവസാനം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് അറിയിച്ചു. കഴിവുള്ള ഇന്ത്യൻ യുവാക്കൾ, നമ്മുടെ ജനസംഖ്യ, പ്രവചിക്കാവുന്ന നയങ്ങൾ, സുസ്ഥിരമായ ജനാധിപത്യ രാഷ്ട്രീയം എന്നിവ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും ബിസിനസ് അന്തരീക്ഷം പ്രദാനം ചെയ്യുന്നത് തുടരും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
2023 ൽ യുഎസിൽ വച്ചാണ് മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിനൊപ്പം ടെസ്ല ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് ടെക്ക് ശതകോടീശ്വരൻ പറഞ്ഞു. ടെസ്ലയുടെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കുകയും വലിയ തോതിലുള്ള നിക്ഷേപം നടത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post