തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ബീച്ചിൽ രൂക്ഷമായ കടലാക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കടലാക്രമണത്തെ തുടർന്ന് ബീച്ചിലെ നടപ്പാത ഉൾപ്പെടെ തകർന്നു. നടപ്പാതയിലെ കല്ലും മണ്ണും പൂർണമായി ഇളകി മാറിയ നിലയിൽ ആണുള്ളത്. ബീച്ചിനോട് ചേർന്നുള്ള മറ്റു ഭാഗങ്ങളും അപകട ഭീഷണിയിലാണ് .
Discussion about this post