ന്യൂഡൽഹി : സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി. ഇന്ന് വൈകുന്നേരം 7. 15 നാണ് മൂന്നാം മോദി സർക്കാർ അധികാരം ഏൽക്കുന്നത്. രാവിലെയാണ് പ്രധാനമന്ത്രി രാജ്ഘട്ടിൽ എത്തിയത്.
ഡൽഹിയിലെ സദൈവ് അടലിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മാരകത്തിവും ആദരമർപ്പിച്ചു. അതിന് പിന്നാലെ ദേശീയ യുദ്ധസ്മാരകത്തിലും എത്തി. സേനാ മേധാവിമാരും രാജ്‌നാഥ് സിംഗ് പ്രതിരോധ സഹമന്ത്രി അജയ് കെ ഭട്ട് എന്നിവരുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹി പോലീസിന്റെ 1100 ട്രാഫിക് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്.
Discussion about this post