തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. നരേന്ദ്രമോദി നേരിട്ട് വിളിച്ചെന്നും ഡൽഹിയിലെത്താൻ നിർദ്ദേശിച്ചതായും സുരേഷ് ഗോപി പറഞ്ഞു. നിർബദ്ധമായും എത്തണം എന്നായിരുന്നു നിർദ്ദേശം . കേന്ദ്ര നേതൃത്വം എന്ത് പറഞ്ഞാലും അക്കാര്യം അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
12 .30യ്ക്കുള്ള വിമാനത്തിലാണ് സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകുന്നത്. ഭാര്യ രാധികയും അമ്മയും അദ്ദേഹത്തിനൊപ്പമുണ്ട്. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയേക്കുമെന്നാണ് സൂചന. ഏതാകും വകുപ്പ് എന്നതിൽ സ്ഥിരീകരണമായിട്ടില്ല.
കേരളത്തിന്റെ അംബാസിഡറായിരിക്കുമോ എന്ന ചോദ്യത്തിന് ഞാൻ എംപിയായിരുന്നാലും അങ്ങനെ ആയിരിക്കുമെന്ന് ആയിരുന്നു മറുപടി. കേരളത്തിനും തമിഴ്നാടിനും വേണ്ടി പ്രവർത്തിക്കും. എന്റെ പ്രചാരണ യോഗങ്ങളിൽ ഉൾപ്പെടെ ഞാൻ അക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്ർത്തു.
Discussion about this post