ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, നിയുക്ത കേന്ദ്രമന്ത്രിമാർക്ക് ഉപദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക എന്നാണ് അദ്ദേഹം ഇന്ന് നടന്ന ചായ സത്കാരത്തിൽ സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്.
അതേസമയം വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും.രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയിൽ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.
ബിജെപി പട്ടികയിൽ 36 മന്ത്രിമാർ
രാജ്നാഥ് സിങ്
നിതിൽ ഗഡ്കരി
അമിത് ഷാ
നിർമല സീതാരാമൻ
അശ്വിനി വൈഷ്ണവ്
പിയൂഷ് ഗോയൽ
മൻസുഖ് മാണ്ഡവ്യ
അർജുൻ മേഖ്വാൾ
ശിവ്രാജ് സിങ് ചൗഹാൻ
കെ അണ്ണാമലൈ
സുരേഷ് ഗോപി
മനോഹർ ഖട്ടർ
സർവാനന്ദ സോനോവാൾ
കിരൺ റിജിജു
റാവു ഇന്ദർജീത്
ജിതേന്ദ്ര സിങ്
കമൽജീത് ഷെറാവത്ത്
രക്ഷ ഖദ്‌സെ
ജി കിഷൻ റെഡ്ഡി
ഹർദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാർ
പങ്കജ് ചൗധരി
ബിഎൽ വർമ
അന്നപൂർണ ദേവി
രവ്നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹർഷ് മൽഹോത്ര
ജിതിൻ പ്രസാദ
ഭഗീരത് ചൗധരി
സിആർ പാട്ടീൽ
അജയ് തംത
ധർമേന്ദ്ര പ്രധാൻ
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ
എൻഡിഎയിലെ സഖ്യകക്ഷി മന്ത്രിമാർ
റാംമോഹൻ നായിഡു
ചന്ദ്രശേഖർ പെമ്മസാനി
ലല്ലൻ സിങ്
രാം നാഥ് താക്കൂർ
ജയന്ത് ചൗധരി
ചിരാഗ് പാസ്വാൻ
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിൻ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താവലെ
അനുപ്രിയ പട്ടേൽ
Discussion about this post