ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രസഭാ യോഗം ചേരും. ഇന്നലെ വൈകീട്ടോടെയാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ആദ്യ യോഗം. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗ് വസതിയിലാണ് യോഗം ചേരുക. അഞ്ച് മണിയോടെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തും. വകുപ്പുകളുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ആദ്യ 100 ദിനം രാജ്യത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്യും.
72 മന്ത്രിമാരാണ് പുതിയ മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഉള്ളത്. രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിൽ 30 പേർക്കാണ് ക്യാബിനറ്റ് പദവിയുള്ളത്. അഞ്ച് മന്ത്രിമാർക്ക് വകുപ്പുകളുടെ സ്വതന്ത്ര ചുമതല നൽകിയിട്ടുണ്ട്. 36 സഹ മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുള്ളത്.
എഴുത്തുകാർ, സിനിമാ താരങ്ങൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുമായി 8000 ആയിരത്തോളം വിശിഷ്ടാതിഥികൾ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉൾപ്പെടെ ഏഴ് ലോക നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Discussion about this post