ന്യൂഡൽഹി: ചരിത്രപരമായ മൂന്നാം ഊഴത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു. കർഷകർക്ക് 6000 രൂപ ധനസഹായം നൽകുന്ന കിസാൻ നിധിയുടെ 17-ാം ഗഡു അനുവദിക്കുന്നതിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം അദ്ദേഹം ആദ്യം ഒപ്പ് വച്ചത്. 20,000 കോടി രൂപയോളം ആണ് കർഷകർക്ക് വിതരണം ചെയ്യുക. എകദേശം 9.3 കോടി കർഷകർ ഈ ധനസഹായത്തിന്റെ ഗുണഭോക്താക്കളാകും.
‘കർഷക ക്ഷേമത്തിന് പ്രതിജ്ഞാബദ്ധരായ സർക്കാരാണ് ഞങ്ങളുടേത്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിയായി ചുമതിലയേറ്റതിന് കർഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഫയലലിൽ തന്നെ ആദ്യം ഒപ്പ് വച്ചത്. വരും സമയങ്ങളിൽ കർഷക ക്ഷേമത്തിനും കാർഷിക മേഖലയ്ക്കുമായി പ്രവർത്തിക്കാനായി ഞങ്ങൾ ആഗ്രഹിക്കുന്നു’ – ഫയലിൽ ഒപ്പ് വച്ചതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു.
ചുമതലയേൽക്കാൻ സൗത്ത് ബ്ലോക്കിലെത്തിയ മോദിയെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ പികെ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവൽ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്. ഇരുവശവും നിന്ന് നിറഞ്ഞ കയ്യടികളോടെയാണ് പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ വരവേറ്റത്.
Discussion about this post