ന്യൂഡൽഹി: രാജ്യസഭാ സീറ്റ് വിഭജനത്തിൽ വലിയ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ് സിപിഐഎം. രണ്ടിൽ ഒരു സീറ്റ് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസിനുമാണ് സിപിഐഎം വിട്ടുനൽകിയത്. ഇതോ രാജ്യസഭയിലും സിപിഐഎമ്മിന് തിരിച്ചടിയായിരിക്കുകയാണ്.
സിപിഐഎമ്മിന് ഇനി രാജ്യസഭയിൽ ബ്ലോക്ക് ആയി നിൽക്കാനാവില്ല. അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയിൽ ഒരു കക്ഷിക്ക് ബ്ലോക്ക് ആയി നിൽക്കാനുള്ള പരിഗണന ലഭിക്കുകയുള്ളൂ. കേരളത്തിലെ രാജ്യസഭ സീറ്റുകളിലൊന്ന് കേരള കോൺഗ്രസ് എമ്മിന് നൽകാൻ ശ്രമിച്ചതോടെ അംഗങ്ങളുടെ എണ്ണം നാലായി കുറയുകയും രാജ്യസഭയിലെ പരിഗണന നഷ്ടമാവുകയും ചെയ്യും.
സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയാകുമെന്നാണു സൂചന.
Discussion about this post