ന്യൂഡൽഹി : മൂന്നാം മോദി സർക്കരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായതോട കേരളത്തിന് അഭിമാനമായി സുരേഷ് ഗോപി. മൂന്ന് സുപ്രധാന വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയത്. സാംസ്‌കാരികം, ടൂറിസം, പെട്രോളിയം എന്നീ മൂന്ന് വകുപ്പുകളാണ് നൽകിയത്. ഈ മൂന്ന് വകുപ്പുകളുടെയും സഹമന്ത്രിയാകും അദ്ദേഹം.
അതേസമയം ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും തുടരും.ഇവർക്ക് പുറമെ മുതിർന്ന നേതാവായ നിതിൻ ഗഡ്കരിയും രണ്ടാം മന്ത്രിസഭയിലെ തന്റെ വകുപ്പുകൾ തന്നെ നിലനിർത്തി. റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിൻ ഗഡ്കരിയുടെ വകുപ്പുകൾ. എസ് ജയശങ്കർ വിദേശകാര്യവും നിർമല സീതാറാം ധനമന്ത്രാലയവും അശ്വിനി വൈഷ്‌ണവ് റെയിൽവേയും ഭരിക്കും. അജയ് തംതയും ഹർഷ് മൽഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു. മനോഹർലാൽ ഖട്ടാർ- ഊർജം ഭവനം നഗരകാര്യം. മന്ത്രിയാകും.
ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. മനോഹർ ലാൽ ഖട്ടർ നഗരാസൂത്രണവും ധർമേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എൽജെപിയുടെ ചിരാഗ് പാസ്വാൻ കായികവും പിയൂഷ് ഗോയൽ വ്യവസായവും കൈകാര്യം ചെയ്യും. ജിതൻ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹൻ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സർബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീൽ വകുപ്പും ഹർദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും. കേരളത്തിൽ നിന്നുള്ള എംപിയായ സുരേഷ് ഗോപി ടൂറിസം, സാംസ്കാരികം സഹമന്ത്രിയാകും
വാണിജ്യം – പിയൂഷ് ഗോയൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി, തൊഴിൽ – മൻസുഖ് മാണ്ഡവ്യ, ജൽ ശക്തി – സിആര്‍ പാട്ടീൽ, വ്യോമയാനം – റാം മോഹൻ നായിഡു, പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു.
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി, വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി. സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്, പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്, ഭക്ഷ്യം – പ്രൾഹാദ് ജോഷി.
Discussion about this post