നെതർലൻഡ്‌സ്: കശ്മീർ താഴ് വരയിലെ ഹിന്ദുക്കളെ കൊല്ലാൻ പാകിസ്താനി ഭീകരരെ അനുവദിക്കരുതെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് നെതർലൻഡ്‌സ് വലതുപക്ഷ പിവിവി ഫ്രീം പാർട്ടി തലവൻ ഈർട്ട് വൈൽഡേഴ്‌സ്. ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർക്കെതിരെ ഭീകരാക്രമണം നടന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
കശ്മീർ താഴ്വരയിലെ പാകിസ്ഥാൻ ഭീകരരെ ഹിന്ദുക്കളെ കൊല്ലാൻ അനുവദിക്കരുത്. ഇന്ത്യയെ സംരക്ഷിക്കൂ! വൈൽഡേഴ്സ് സോഷ്യൽ മീഡിയ സൈറ്റായ എക്സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.
വൈൽഡേഴ്സ് ഇതിന് മുൻപ് പല അവസരങ്ങളിലും പാകിസ്താനിലെ ഭീകരത ഉയർത്തിക്കാണിക്കുകയും മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളുടെ ദുരവസ്ഥയെ എടുത്തുകാണിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ പാക് പങ്ക് സംശയിച്ച് പൊലീസ്. അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരർ ആക്രമണം നടത്തിയെന്നാണ് സംശയം. കേസിൽ ആറ് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷ സേന തെരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുയാണ് സുരക്ഷാ സേന.
ജമ്മുവിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്.
Discussion about this post