മുംബൈ: കോലാംപൂർ-മുബൈ മഹാലക്ഷമി എക്‌സ്പ്രസിൽ യാത്രയ്ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. മീരാ റോഡ് സ്വദേശിയായ 31 കാരി ഫാത്തിമ ഖാത്തൂണാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ട്രെയിൻ ലോണാവ്‌ല സ്‌റ്റേഷൻ കടന്നതിന് ശേഷമായിരുന്നു പ്രസവവേദന അനുഭവപ്പെട്ടത്. തിരുപ്പതിയിൽ നിന്ന് മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തുകയായിരുന്ന ഭക്തരാണ് യുവതിയ്ക്കും കുഞ്ഞിനും രക്ഷകരായത്.
ട്രെയിനിൽ എന്റെ മകളുടെ ജനനം ദേവിയുടെ ദർശനം പോലെയാണെന്ന് ദമ്പതികൾ പറഞ്ഞു. അതിനാൽ ഞങ്ങൾ അവൾക്ക് മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചുവെന്ന് യുവതിയുടെ പിതാവ് തയ്യബ് പറഞ്ഞു.
ഫാത്തിമയുടെ പ്രസവത്തിനുള്ള തീയതി ജൂൺ 20 എന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. അതുകൊണ്ടാണ് ജൂൺ ആറിന് മുംബൈയിലേക്ക് യാത്ര ആസൂത്രണം ചെയ്തത്. എഞ്ചിൻ തകരാർ കാരണം ട്രെയിൻ ലോണാവ്ലയിൽ രണ്ട് മണിക്കൂറിലധികം നിർത്തി. രാത്രി 11 മണിയോടെ യാത്ര പുനരാരംഭിച്ചപ്പോൾ ഭാര്യ വയറുവേദനയുണ്ടെന്ന് അറിയിച്ചു. വേദന അസഹ്യമായപ്പോൾ ബാത്ത് റൂമിലേക്ക് പോയി.
Discussion about this post