Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

പുഴുങ്ങിയ മുട്ട കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളീ തെറ്റ് ഇനി ആവർത്തിക്കാതെ നോക്കൂ

by Brave India Desk
Jun 11, 2024, 06:14 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ആരോഗ്യപരിപാലനത്തിൽ ഭക്ഷണത്തിനുള്ള സ്ഥാനം ഏറെ വലുതാണ്. മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടി വരുമെന്നാണ് ചൊല്ലുകൾ പോലും. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഭക്ഷണം കാരണമാവാറുണ്ട്.

മുട്ടയുടെ കാര്യം തന്നെയെടുക്കാം. സമീകൃതാഹാരം എന്ന പേരിൽ അറിയപ്പെടുന്ന ഒന്നാണ് മുട്ട. കാൽസ്യം, പ്രോട്ടീനുകൾ, വൈറ്റമിൻ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ കലവറയാണ്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഒന്നുമാണിത്.മുട്ട തന്നെ പല രീതിയിലും കഴിയ്ക്കാം. പൊരിച്ചു കഴിയ്ക്കാം, ഓംലറ്റുണ്ടാക്കാം, പുഴുങ്ങാം, ബുൾസൈ, കറി വച്ചു കഴിയ്ക്കാം. അങ്ങനെ പലരീതികളുണ്ട്. ഇതിൽ ഏറ്റവും ആരോഗ്യപരം പുഴുങ്ങികഴിക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ 78 കലോറി, 6 ഗ്രാം പ്രോട്ടീൻ, 5 ഗ്രാം കൊഴുപ്പ് എന്നിവയാണ് അടങ്ങിയിരിയ്ക്കുന്നത്.പുഴുങ്ങിയ മുട്ട വെറുതെ കഴിക്കുന്നതിന് പകരം ചീരയോ പച്ചക്കറികളോ സവാളയോ കൂടി ചേർത്ത് കഴിക്കുന്നതും നല്ലതാണ്. മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്തുന്നതിന് മുട്ട സഹായിക്കുന്നു. പുഴുങ്ങിയ മുട്ട ശരീരത്തെ കലോറി എരിച്ചുകളയുന്നതിനും സഹായിക്കുന്നു. ഇത് മെറ്റബോളിസത്തിന് ഉത്തേജനം നൽകുന്നതിന് നല്ലതാണ്. വേവിച്ച മുട്ട കഴിക്കുന്നത് കണ്ണിന് അത്യധികം നല്ലതാണ്. ഇതിൽ സൾഫർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടവുമാണ്. മാത്രമല്ല മുടി വളർച്ചയ്ക്കും ആരോഗ്യമുള്ള നഖത്തിനും പുഴുങ്ങിയ മുട്ട കഴിയ്ക്കാം

ഇങ്ങനെയൊക്കെ ആണെങ്കിലും പുഴുങ്ങിയ മുട്ട കഴിക്കുമ്പോഴും നമ്മൾ ചിലത് സൂക്ഷിക്കേണ്ടതുണ്ട്. ആരോഗ്യം വർദ്ധിപ്പിക്കുന്ന പോഷകങ്ങൾക്കൊപ്പം മുട്ടകളിലും കൊളസ്‌ട്രോളും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ കരളിനെയും ഹൃദയത്തിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

ദിവസവും മുട്ട കഴിച്ചാൽ, അത് പകുതി മുട്ടയാണെങ്കിൽ പോലും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് JAMA ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഒരു ദിവസം കഴിക്കാവുന്ന മുട്ടയുടെ അളവിനെക്കുറിച്ച് നമുക്ക് സംശയമുണ്ടാകും. ഇതിന്റെ എണ്ണം പലർക്കും പലർക്കും പലതാണ്. എത്ര മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിർദേശമനുസരിച്ചേ തീരുമാനിക്കാവൂ.

ഫൈബർ, പ്രോട്ടീൻ എന്നീ പോഷകങ്ങൾ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുക. ചിലർക്ക് തുടർച്ചയായ ഓക്കാനം അനുഭവപ്പെടുന്നതിനൊപ്പം അലർജിയും ഉണ്ടായേക്കാം.

പ്രായം, ആരോഗ്യസ്ഥിതി അങ്ങനെ പല കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അളവ് നിശ്ചയിക്കപ്പെടുന്നത്. ആരോഗ്യകരമായ സമീകൃതാഹാരത്തിൻറെ ഭാഗമായി, ദിവസവും ഒരു മുട്ട, ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിക്കുന്നത് മുതിർന്നവർക്ക് സുരക്ഷിതമാണെന്ന് കൺസൾട്ടൻറ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറയുന്നു. കുട്ടികൾക്ക് ദിവസവും ഓരോ മുട്ട വീതം കഴിക്കാവുന്നതാണ്. ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്‌ട്രോളോ ഉള്ളവർ ആഴ്ചയിൽ മൂന്ന് മുട്ടകളായി പരിമിതപ്പെടുത്തണം.

Tags: പുഴുങ്ങിയ മുട്ടegg and boiled egg
Share28
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies