ദുബായ്: കോസ്‌മെറ്റിക് ചികിത്സയ്ക്ക് വിധേയമായവർ പാസ്‌പോർട്ട് ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശവുമായി ദുബായ്. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദ്ദേശം നൽകിയത്.
എമിഗ്രേഷൻ ഉൾപ്പടെ നടപടികൾക്ക് ഫേസ് റെക്കഗ്‌നിഷൻ സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് മുഖത്തിന്റെ ആകൃതിയിൽ വന്ന മാറ്റങ്ങൾ ഫോട്ടോയിലും അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.
മൂക്ക്, കവിൾ, താടി എന്നിവയുടെ അടിസ്ഥാന ആകൃതിയിൽ മാറ്റം വരുത്തിയവർക്കാണ് നിർദേശം. വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോൾ ഇത്തരക്കാരുടെ ഐഡൻറിറ്റി സ്ഥിരീകരിക്കാനുള്ള പരിശോധന നീളുന്നതും യാത്ര മുടങ്ങുന്നതും ഒഴിവാക്കാനാണ് നിർദേശം. സൗന്ദര്യശസ്ത്രക്രിയയ്ക്ക് പുറമേ അപകടത്തിൽപ്പെട്ട് ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നവർക്കും പുതിയ നിയമം ബാധകമാവുമെന്നാണ് വിവരം.
Discussion about this post