ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. മാന്നാർ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തിൽ സ്‌കൂൾ ബസ് പൂർണമായി കത്തി നശിച്ചു. ബസിൽ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
Discussion about this post