മുംബൈ: ആടിന് മുകളിൽ രാമനെന്ന് എന്ന് എഴുതി വിൽപ്പന നടത്തിയ ഇറച്ചിക്കട ഉടമയ്‌ക്കെതിരെ കേസ്. നവി മുംബൈയിലെ ബെലാപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബക്രീദിന് ബലി നൽകുന്നതിനായി വിൽക്കാൻ കൊണ്ടുവന്ന ആടിന് മുകളിലാണ് രാമനെന്ന് എഴുതിയത്.
ഇന്നലെയോടെയായിരുന്നു സംഭവം. ബക്രീദിനോട് അനുബന്ധിച്ച് നിരവധി കോഴികളെയും ആടുകളെയുമാണ് കടയിൽ എത്തിച്ചിരുന്നത്. ഇതിൽ ആടുകളെ കടയ്ക്ക് പുറത്തായി കെട്ടിയിടുകയായിരുന്നു. ഇതിൽ ഒരെണ്ണത്തിന്റെ മുകളിലാണ് രാമനെന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നത്. മഞ്ഞൾ കൊണ്ടുള്ള ഈ എഴുത്ത് ഹിന്ദു സംഘടനാ പ്രവർത്തകരിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ ഉടമയ്‌ക്കെതിരെ കേസ് എടുക്കുകയായിരുന്നു. ആടിന്റെ പുറത്തെ രാമൻ എന്ന എഴുത്തും പോലീസ് മായ്ച്ചു കഴിഞ്ഞു.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി. ഭഗവാൻ ശ്രീരാമനെ കടയുടമ അധിക്ഷേപിച്ചുവെന്ന് വിശ്വാസികൾ പറഞ്ഞു. രാമൻ എന്ന പേര് എഴുതിയ ആടിനെ ബലി നൽകുന്നതോടെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്ന സന്ദേശമാണ് നൽകുന്നത് എന്നും വിശ്വാസികൾ പറഞ്ഞു.
Discussion about this post