മെല്‍ബണ്‍: ലോകകപ്പില്‍ ഇന്ത്യയെ തോല്പിക്കാന് കരുതിവച്ചിരുന്ന പടക്കം പൊട്ടിക്കാത്ത പാക് ആരാധകന്റെ നിരാശ ചിത്രീകരിച്ച സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രമോ വൈറലായിരുന്നു. ഇപ്പോള്‍ അതേ രീതിയില്‍ ഇന്ത്യക്കെതിരെ പ്രമോ വീഡിയൊയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാര്‍ സ്പോര്‍ട്സ്.
ഫെബ്രുവരി 22ന് മെല്‍ബണില്‍ നടക്കുന്ന ഇന്ത്യപാകിസ്ഥാന് മല്‍സരത്തിന് മുന്നോടിയായുള്ള പ്രൊമോഷണല്‍ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ആരാധകനോട് വെല്ലുവിളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ആരാധകനാണ് പ്രമോയിലുള്ളത്. ഒരു കെട്ട് പടക്കവും നല്‍കുന്നുണ്ട്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഇതുവരെയും വിജയിച്ചിട്ടില്ല.
വീഡിയൊ കാണുക-
Discussion about this post