ഹജ്ജ് തീർത്ഥാടനത്തിനിടെ കടുത്ത ചൂടുമൂലം 550 ലധികം തീർത്ഥാടകർ മരിച്ചതായി വിവരം. മക്കയിലെ താപനില 50 ഡിഗ്രി സെൽഷ്യസായി മാറിയതിന് പിന്നാലെയാണ് മരണസംഖ്യ ഇരട്ടിച്ചത്. മരിച്ചവരിൽ കുറഞ്ഞത് 323 പേർ ഈജിപ്തുകാരാണ്, അവരിൽ ഭൂരിഭാഗവും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് കീഴടങ്ങുന്നുവെന്ന് രണ്ട് അറബ് നയതന്ത്രജ്ഞർ വ്യക്തമായി.
എഎഫ്പി കണക്കനുസരിച്ച്, പുതിയ മരണങ്ങൾ ഒന്നിലധികം രാജ്യങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ എണ്ണം 577 ആയി.മക്കയിലെ ഏറ്റവും വലിയ മോർച്ചറികളിലൊന്നായ അൽ-മുഐസെമിലെ മോർച്ചറിയിൽ ആകെ 550 പേർ ഉണ്ടെന്ന് നയതന്ത്രജ്ഞർ പറഞ്ഞു
മരിച്ചവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കരിക്കുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള നടപടിക്രമങ്ങൾ സൗദി അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്നാണ് വിവരം.
ഏകദേശം 18 ലക്ഷം പേരാണ് ഹജ്ജ് കർമങ്ങൾക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ഇത്തവണയെത്തിയത്. 48 ഡിഗ്രി സെൽഷ്യസിലും അധികമായിരുന്നു ഈ ആഴ്ച ചൂട് രേഖപ്പെടുത്തിയത്. മക്കയിലും മദീനയിലും സാധാരണ താപനിലയേക്കാൾ 1.5 മുതൽ 2 ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി അയ്മാൻ ഗുലാം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ വർഷം 240 പേരായിരുന്നു മരിച്ചത്. കൂടാതെ 2015ൽ ക്രെയിൻ പൊട്ടിവീണുണ്ടായ അപടകത്തിൽ രണ്ടായിരത്തിലധികം ആളുകൾക്കും ജീവൻ നഷ്ടമായിരുന്നു.
Discussion about this post