പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്ത് സിപിഎം. മൂന്നോളം കേസുകളിൽ പ്രതിയായ എൽസി അംഗം സിസി സജിമോനാണ് പാർട്ടിയിൽ തിരികെ കയറിയത്. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മറ്റി അംഗമാണ് സജിമോൻ.
2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സജിമോൻ. ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇതിനോടൊപ്പം 2022ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ അറസ്റ്റിലായിരുന്നു.
നേരത്തെ, കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇയാൾ. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ പാർട്ടിയിൽ നിന്നും പറത്തായത്. കേന്ദ്ര അമ്മിറ്റി അംഗം കെകെ ശൈലജ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് സജിമോനെ പുറത്താക്കിയത്. ഇപ്പോൾ ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടിക്കാട്ടി കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കുകയായിരുന്നു.
Discussion about this post