ന്യൂഡൽഹി: എസി ഇല്ലാതെ ഒരു മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നെന്ന് യാത്രക്കാർ. സ്‌പെയ്‌സ് ജെറ്റിനെതിരെയാണ് യാത്രക്കാർ ആരോപണവുമായി എത്തിയിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം.
കടുത്ത ചൂടിനിടയിലാണ് ഏറെ നേരം യാത്രക്കാരെ വിമാനത്തിനുള്ളിൽ തന്നെ ഇരുത്തിയത്. പലർക്കും ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും യാത്രക്കാർ പറയുന്നു.
വിമാനത്തിനുള്ള കയറി ഒരു മണിക്കൂറോളം വിമാനത്തിൽ എസി ഓൺ ചെയ്തിരുന്നില്ല. 40 ഡിഗ്രിയോളം ആയിരുന്നു വിമാനത്തിനുള്ളിൽ താപനില. പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. വിമാനം പറന്നുയർന്നതിന് ശേഷം മാത്രമാണ് എസി ഓൺ ചെയ്തതെന്നും യാത്രക്കാരനായ രോഹൻ കുമാർ പറഞ്ഞു.
Discussion about this post