തിരുവന്തപുരം : ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലായിരുന്നു ചത്ത പല്ലിയെ കണ്ടെത്തിയത്. കന്യാകുമാരിയിലെ മാർത്താണ്ഡത്താണ് സംഭവം.
പളുകൽ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന ഭുവനേന്ദ്രേന്റെ മകൻ രോഹിത് വാങ്ങിയ ബീഫ് ഫ്രൈയിലായിരുന്നു ചത്ത പല്ലിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ബീഫ് ഫ്രൈ വാങ്ങി പോലീസ് ക്വാർട്ടേഴ്‌സിലെത്തി കഴിക്കാൻ തുടങ്ങിയപ്പോഴാണ് പല്ലിയെ കണ്ടതെന്ന് രോഹിത് പറയുന്നു. തുടർന്ന് രോഹിത് മാർത്താണ്ഡം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശേധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്കായി ഹോട്ടലുകളിൽ കർശന പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post