മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം നേടി. ഇതോടെ സാനിയാ സഖ്യം തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തിമിട്ടു. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ആന്ദ്രേയ-ലൂസി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് സാനിയാ സഖ്യം കിരീടം നേടിയത്.
സ്‌കോര്‍ 76, 62. സാനിയയുടെ ആറാം ഗ്രാന്‍സ്ലാം കിരീട നേട്ടവും ഓസ്‌ട്രേലിയന്‍ ഓപ്പണിലെ കന്നി കിരീട നേട്ടവുമാണിത്. സാനിയ- ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ മുപ്പത്തിയാറാം ജയമാണ് ഇന്നത്തേത്. സാനിയയുടെ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം ആറായി.
കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളും സാനിയാ-ഹിംഗിസ് സഖ്യത്തിനായിരുന്നു.
Discussion about this post