ശ്രീനഗർ : പത്താമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിക്ക് ശേഷം ശ്രീനഗറിലെ പ്രദേശവാസികൾക്കൊപ്പം സെൽഫി എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സെൽഫി പ്രധാനമന്ത്രിയുടെ എക്‌സ് അകൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീനഗറിൽ യോഗയ്ക്ക് ശേഷമുള്ള സെൽഫികൾ! ഇവിടെ പ്രത്യേകതര ഒരു പ്രസരിപ്പ് , @ദാൽ തടാകം എന്ന ക്യാപ്ഷനോടു കൂടിയാണ് പ്രധാനമന്ത്രി സെൽഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചു വരികയാണ് . കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗാ ടൂറിസം വളരുകയാണെന്നും പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. രാവിലെ 7 മണിക്ക് യോഗ സെക്ഷൻ തുടങ്ങേണ്ടിയിരുന്നെങ്കിലും അതിരാവിലെ പെയ്ത മഴയിൽ 30 മിനിറ്റ് വൈകിയാണ് പരിപാടി തുടങ്ങിയത്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് തുടങ്ങി 7000 ലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത് .
1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ഇന്ന് ജമ്മുകശ്മീരിൽ ഉദ്ഘാടനം ചെയ്യും. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണ് മോദി കശ്മീരിലെത്തുന്നത്.
Discussion about this post