ബംഗളൂരൂ :കർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസാരിക്കുമ്പോൾ കന്നഡ ഭാഷ മത്രമേ സംസാരിക്കു എന്ന് എല്ലാവരും തീരുമനിക്കണം. ഭാഷയും മണ്ണും ജലവും സംരക്ഷിക്കേണ്ടത് ഓരോ കന്നഡക്കാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക വിധാൻ സൗധിൻറെ പടിഞ്ഞാറെ കവാടത്തിൽ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷ സംസാരിക്കുന്നത് അഭിമാനകരമായ കാര്യമാണ്. കർണാടകയിൽ താമസിക്കുന്നവർ മുഴുവൻ പേരും കന്നഡ സംസാരിക്കുമെന്ന് തീരുമാനിക്കണം. കന്നഡ അല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കുകയില്ലെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
കനഡക്കാർ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവർക്ക് പോലും ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം കർണാടകയിലുള്ളത്. എന്നാൽ കേരളം തമിഴനാട് ,ആന്ധ്ര , എന്നീ സംസ്ഥാനങ്ങളിൽ ഇതേ അവസ്ഥ കാണാൻ കഴിയില്ല. അവർ അവരുടെ മാതൃഭാഷയിൽ മാത്രമാണ് സംസാരിക്കുന്നത്. നമ്മൾ നമ്മുടെ മാതഭാഷയിൽ സംസാരിക്കണം. അതിൽ നാം അഭിമാനക്കണം എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Discussion about this post