കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ദുർഭൂതം ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിണറായിയ്ക്ക് കാവൽ നിൽക്കുകയാണ്. ഗോവിന്ദൻ തരം താണുവെന്നും അദ്ദേഹം വിമർശിച്ചു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,
സിപിഎം ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയാണ്. ആത്മാവ് നഷ്ടപ്പെട്ട സിപിഎമ്മിന്റെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ദയനീയ പരാജയം നേരിടാൻ കാരണം പിണറായി വിജയൻ ആണ്. തോൽവിയുടെ കാരണഭൂതം പിണറായി ആണെന്നകാര്യം സിപിഐയുടെയും സിപിഎമ്മിന്റെയും ജില്ലാ യോഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരൻ എന്ന നിലയിലേക്ക് എം.വി ഗോവിന്ദൻ തരം താണിരിക്കുന്നു. ഗോവിന്ദൻ പിണറായിയ്ക്ക് കാവൽനിൽക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിവരം കെട്ടവനാണെന്ന് സുധാകരൻ പറഞ്ഞിരുന്നു.
Discussion about this post