പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി സിനിമാ താരം രമേഷ് പിഷാരടി. സമൂഹമാദ്ധ്യമത്തിലൂടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ക്ഷേത്ര ദർശനത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. പോസ്റ്റിന് താഴെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ നിറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു ക്ഷേത്ര ദർശനം. മകനൊപ്പമായിരുന്നു പിഷാരടി അയ്യപ്പ സന്നിധിയിൽ എത്തിയത്. കറപ്പുടുത്ത് മകനൊപ്പമുള്ള ചിത്രം ആയിരുന്നു രമേഷ് പിഷാരടി പങ്കുവച്ചത്. ഈ ചിത്രം അദ്ദേഹത്തിന്റെ ഭാര്യയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രദർശനത്തിന് ശേഷം ആയിരുന്നു മകനൊപ്പമുള്ള താരത്തിന്റെ ചിത്രം. ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് ശരണ മന്ത്രം കുറിച്ചത്.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. ഇതിനിടെയായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. സൗബിൻ ഷാഹിർ ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ നായകൻ.
Discussion about this post