മഴക്കാലമായതോടെ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് നനവ് മാറാത്ത തുണികളും അതിലെ ദുർഗന്ധവും. ശരിയായ രീതിയിൽ വെയിൽ കിട്ടാത്തതാണ് ഇതിന് പ്രധാന കാരണം. കംഫർട്ട് പോലെയുള്ള ലിക്വിഡുകൾ എത്ര ഒഴിച്ചാലും എത്ര സ്‌പ്രേ അടിച്ചാലും ഈ ഗന്ധം പോവാറില്ല. പുറത്തു പോകുന്നവർക്ക് അതുകൊണ്ട് വലിയ ബുദ്ധിമുട്ടാണ്.
വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്താൽ നമുക്ക് ഈ പ്രശ്‌നം ഒരു പരിധി വരെ തടയാനാകും. തുണിയലക്കുമ്പോൾ സോപ്പ് പൊടിയ്‌ക്കൊപ്പം അൽപ്പം ബേക്കിംഗ് സോഡ കൂടി ചേർത്താൽ, ഒരു പരിധി വരെ നമുക്ക് ദുർഗന്ധം കുറയ്ക്കാം. വെയിൽ ഇല്ലെങ്കിൽ വായു സഞ്ചാരമുള്ള മുറിയിൽ തുണി ഉണക്കാനിടുന്നതും ദുർഗന്ധത്തെ ഏറെക്കുറെ ഇല്ലാതാക്കും. തുണി അലക്കുന്ന സമയം, അൽപ്പം വൈറ്റ് വിനീഗർ ചേർക്കുന്നതും തുണികളിലെ ദുർഗന്ധം അകറ്റും.
തുണികളിലെ ദുർഗന്ധം ഇല്ലാതാക്കാനുള്ള മറ്റൊരു മാർഗമാണ് നാരങ്ങ. തുണി അലക്കുന്ന സമയത്ത് വെള്ളത്തിൽ അൽപ്പം ചെറുനാരങ്ങ നീര് ചേർത്തു കൊടുത്താൽ മതി.
Discussion about this post